Currency

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ ശതമാനം 2018ല്‍ കുറക്കാനാകുമെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍ Saturday, October 7, 2017 11:13 am

സൗദി അരാംകോ പോലുള്ള ഭീമന്‍ പെട്രോളിയം കമ്പനികളില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് പദ്ധതി. തൊഴില്‍ മന്ത്രാലയവും പ്ലാനിംഗ് മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേര്‍ന്ന് പദ്ധതി ആരംഭിച്ചിട്ടുണ്ട്.

റിയാദ്: സ്വദേശികളുടെ തൊഴിലില്ലായ്മ ശതമാനം 2018ല്‍ കുറക്കാനാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പുറത്ത് വിട്ട സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.

സൗദി അരാംകോ പോലുള്ള ഭീമന്‍ പെട്രോളിയം കമ്പനികളില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് പദ്ധതി. തൊഴില്‍ മന്ത്രാലയവും പ്ലാനിംഗ് മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേര്‍ന്ന് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ചില്ലറ വില്‍പന, കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവത്കരണം ലക്ഷ്യം കണ്ടിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

തൊഴില്‍, സാമ്പത്തിക മേഖലയില്‍ ആഗോളാടിസ്ഥാനത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നത് സൗദിയിലെ തൊഴില്‍ വിപണിയെയും ബാധിച്ചു.സ്വദേശി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കാന്‍ ഇത് കാരണമായെന്നും മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് മേധാവി നവ്വാഫ് അദ്ദുബൈബ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x