Currency

സൗദിയില്‍ പ്രതിമാസം 20,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Sunday, October 8, 2017 1:47 pm

റിയാദ്: സൗദിയില്‍ മാസം ശരാശരി 20,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ അതോറിറ്റി പ്രസിദ്ധീകരിച്ചു. രാജ്യത്തു നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണം ഫലപ്രദമാകുന്നതാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നു മാസത്തിനിടെ 61,500 വിദേശ തൊഴിലാളികള്‍ക്കാണ് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് എന്നാണ് ഔദ്യോഗിക കണക്ക്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 10.85 ദശലക്ഷം വിദേശികള്‍ രാജ്യത്ത് ജോലി ചെയ്തിരുന്നത് രണ്ടാം പാദമായപ്പോള്‍ 10.79 ദശലക്ഷമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ലക്ഷ്യം കാണുന്നതായി വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ തൊഴില്‍ രഹിതരില്‍ 80 ശതമാനവും സ്വദേശി വനിതകളാണ്. 8.59 ലക്ഷം വനിതകളാണ് തൊഴിലന്വേഷകരായി ഉളളത്. 2.16 ലക്ഷം മാത്രമാണ് തൊഴിലന്വേഷകരായ സ്വദേശി പൗരന്‍മാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x