വാഹന ഷോറൂമുകളില്‍ ഇപ്പോള്‍ സ്ത്രീകളുടെ തിരക്കാണ്. പുതിയ മോഡല്‍ വാഹനങ്ങള്‍ തേടിയെത്തുന്നവരിലേറെയും സ്ത്രീകളാണ്. ജൂണ്‍ മുതലാണ് ലൈസന്‍സ് അനുവദിക്കുക. എന്നാല്‍ അപ്പോഴേക്കും വാങ്ങേണ്ട കാറിനായി ഷോറൂമുകളിലേക്ക് സ്ത്രീകളുടെ പ്രവാഹമാണ്.
റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിന് മികച്ച പ്രതികരണം. വാഹന ഷോറൂമുകളില്‍ ഇപ്പോള്‍ സ്ത്രീകളുടെ തിരക്കാണ്. പുതിയ മോഡല്‍ വാഹനങ്ങള്‍ തേടിയെത്തുന്നവരിലേറെയും സ്ത്രീകളാണ്. ജൂണ്‍ മുതലാണ് ലൈസന്‍സ് അനുവദിക്കുക. എന്നാല്‍ അപ്പോഴേക്കും വാങ്ങേണ്ട കാറിനായി ഷോറൂമുകളിലേക്ക് സ്ത്രീകളുടെ പ്രവാഹമാണ്. കാര്‍ വില്‍പനക്കാരും പ്രതീക്ഷയിലാണ്.
ലൈസന്‍സില്ലാതെ വാഹനം വാങ്ങാനാകില്ല. എങ്കിലും ജൂണ്‍ മുതല്‍ ലഭിച്ചു തുടങ്ങുന്ന ലൈസന്‍സിനായുള്ള കാത്തിരിപ്പാലാണിവര്‍. രണ്ടു വാഹനങ്ങളുണ്ടാകും ഒരു ശരാശരി സൗദി കുടുംബത്തിന്. ഒന്നു കുടുംബനാഥന്. മറ്റൊന്ന് സ്ത്രീകളടക്കമുള്ളവരുടെ സഞ്ചാരത്തിനായി ഡ്രൈവറെ വെച്ചുള്ളത്. അതേസമയം പുതിയ ഉത്തരവോടെ സൗദി കുടുംബങ്ങളില്‍ മാറ്റമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
നിലവില്‍ ആറായിരത്തോളം സൗദി യുവതികള്‍ക്ക് വിവിധ രാജ്യങ്ങളിലായി ലൈസന്‍സുണ്ട്. കൂടുതല്‍ പേര്‍ ലൈസന്‍സ് നേടിയാല്‍ അത് കാര്‍ വിപണിയിലും നേട്ടമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.