സ്വദേശികളുടെ പാര്‍ടൈം ജോലി പ്രോല്‍സാഹിപ്പിക്കലാണ് പദ്ധതിയില്‍ മുഖ്യം. സ്വദേശി യുവതീയുവാക്കളെ ജോലി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതാണ് പദ്ധതികള്‍. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
റിയാദ്: സ്വദേശിവത്കരണത്തിന് സൗദിയില്‍ അഞ്ചിന പരിപാടി പ്രഖ്യാപിച്ചു. സ്വദേശികളുടെ പാര്‍ടൈം ജോലി പ്രോല്‍സാഹിപ്പിക്കലാണ് പദ്ധതിയില്‍ മുഖ്യം. സ്വദേശി യുവതീയുവാക്കളെ ജോലി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതാണ് പദ്ധതികള്‍. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് പദ്ധതിക്ക് അംഗീകാരം നല്‍കി. തൊഴില്‍ മന്ത്രാലയ ആസ്ഥനത്ത് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ എണ്ണം കൂട്ടുകയാണ് അഞ്ചിന പരിപാടിയുടെ ലക്ഷ്യം.
പദ്ധതികള്‍ ഇവയാണ്:
1. സ്വദേശികളുടെ സ്വതന്ത്ര ബിസിനസിന് പ്രോല്‍സാഹനം നല്‍കി സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക
2. സ്വദേശികളുടെ പാര്‍ട്ടൈം ജോലിക്ക് പ്രോല്‍സാഹനം നല്‍കുക
3. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം സഹായം നല്‍കുക
4. വനിത ജോലിക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ബേബി കെയര്‍ സെന്റര്‍ തുറന്ന് വനിത ജോലി പ്രോല്‍സാഹിപ്പിക്കുന്ന ‘ഖുര്‍റ’ പദ്ധതി
5. വനിത ജോലിക്കാര്‍ക്ക് ഗതാഗത സൗകര്യമേര്‍പ്പെടുത്തുന്ന ‘വുസൂല്‍ പദ്ധതി
സ്വദേശികളെ നിയമിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന അധികബാധ്യത കുറക്കുക എന്നിവ പാര്‍ടൈം നിയമനത്തിലൂടെ സാധിക്കും. കൂടാതെ വിവാഹിതരായ വനിതകളെ ജോലിയില്‍ പിടിച്ചുനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.