എട്ട് ഇന്ത്യക്കാരടക്കം പത്തുപേര്‍ മരിച്ചു. ഷിഫയിലെ ബദര്‍സ്ട്രീറ്റിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യക്കാര്‍ നടത്തുന്ന സ്ഥാപനത്തിലാണ് അപകടം. മരിച്ച രണ്ടു പേര്‍ ബംഗ്ലാദേശികളാണെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
റിയാദ്: സൗദിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. എട്ട് ഇന്ത്യക്കാരടക്കം പത്തുപേര്‍ മരിച്ചു. ഷിഫയിലെ ബദര്‍സ്ട്രീറ്റിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യക്കാര്‍ നടത്തുന്ന സ്ഥാപനത്തിലാണ് അപകടം. മരിച്ച രണ്ടു പേര്‍ ബംഗ്ലാദേശികളാണെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യാക്കാര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ഫര്‍ണീച്ചറുകള്‍ക്കുള്ള മര ഉരുപ്പടികള്‍ തയാര്‍ ചെയ്‌തെടുക്കുന്ന കമ്പനിയാണിത്. ഫാക്ടറിയില്‍ നിറയെ തീ ആളിക്കത്താന്‍ സഹായിക്കുന്ന പെയിന്റും പോളിമര്‍ വസ്തുക്കളും മര ഉരുപ്പടികളുമാണുണ്ടായിരുന്നത്. തകരം കൊണ്ടുള്ള മേല്‍ക്കൂരയുമായിരുന്നു ഫാക്ടറിയുടേത്. ഇതെല്ലാം അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു.
തീപിടിത്തമുണ്ടായ ഉടനെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും പൊലീസ്, റെഡ് ക്രസന്റ് വിഭാഗം സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.