സൗദിയില്‍ ശുദ്ധജല കണക്ഷന്‍ ലഭിക്കാന്‍ നേരത്തെ നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ജലം പാഴാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ജല ഉപഭോഗ നിയന്ത്രണ യന്ത്രം ഘടിപ്പിച്ചിരിക്കണമെന്ന പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.
റിയാദ്: സൗദിയില്‍ ശുദ്ധജല കണക്ഷന്‍ ലഭിക്കുക ഉപഭോഗ നിയന്ത്രണ യന്ത്രം ഘടിപ്പിച്ചവര്‍ക്ക് മാത്രം. പുതിയ ശുദ്ധജല കണക്ഷന്‍ ലഭിക്കാനാണ് മാനദണ്ഡമെന്ന് ശൂറ കൗണ്‍സില്‍ അറിയിച്ചു. ശുദ്ധജലം പാഴാക്കുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.
സൗദിയില്‍ ശുദ്ധജല കണക്ഷന്‍ ലഭിക്കാന്‍ നേരത്തെ നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ജലം പാഴാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ജല ഉപഭോഗ നിയന്ത്രണ യന്ത്രം ഘടിപ്പിച്ചിരിക്കണമെന്ന പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ഇതിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഊര്‍ജ്ജ, ജല മന്ത്രാലയത്തിന്റെ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് അംഗീകാരം.
ഏറ്റവും ചെലവേറിയ രീതിയില്‍ ഉപ്പുജലം ശുദ്ധീകരിച്ചാണ് രാജ്യത്ത് ശുദ്ധജല വിതരണം നടക്കുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്ന വരിക്കാര്‍ക്ക് ആദ്യം മൊബൈല്‍ സന്ദേശം നല്‍കും. അമിത ഉപയോഗം തുടര്‍ന്നാല്‍ കണക്ഷന്‍ റദ്ദ് ചെയ്യാനും അനുമതി നല്‍കുന്നതാണ് പുതിയ നിയമം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.