
റിയാദ്: സൗദിയില്‍ സ്‌കൂള്‍ ഫീസിനും കെട്ടിട വാടകയ്ക്കും വാറ്റ് ബാധകമാവും. 2018 ജനുവരി മുതല്‍ അഞ്ച് ശതമാനം നികുതിയാണ് മൂല്യവര്‍ധിത നികുതിയായി ചുമത്തുക. സകാത്ത് ആന്റ് ഇന്‍കം ടാക്‌സ് വിഭാഗമാണ് വാറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്ത വരുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ വരുന്ന വാറ്റ് രാജ്യത്തെ സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും താമസക്കാരെയും നേരിട്ട് ബാധിക്കും. സകാത്ത് ആന്റ് ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ചോദ്യമുന്നയിച്ച ഉപഭോക്താക്കള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം സ്‌കൂള്‍ അധികൃതരാണോ രക്ഷിതാക്കളാണോ ടാക്‌സ് അടയ്‌ക്കേണ്ടത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വാണിജ്യ, താമസ ആവശ്യത്തിനുള്ള കെട്ടിട വാടകയ്ക്ക് നികുതി ബാധകമാവുമെന്ന് നികുതി വിഭാഗം മേധാവി ഹമൂദ് അല്‍ഹര്‍ബിയാണ് വ്യക്തമാക്കിയത്. എന്നാല്‍ ശമ്പളത്തിന് വാറ്റ് ബാധകമല്ലെന്ന് സകാത്ത് ആന്റ് ഇന്‍കം ടാക്‌സ് വിഭാഗം അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.