Currency

70 മൈല്‍ വേഗത്തില്‍ ബ്രയാൺ കൊടുങ്കാറ്റ് യുകെയിൽ എത്തുന്നു

Friday, October 20, 2017 8:55 pm

യുകെയിൽ 70 മൈല്‍ വേഗത്തില്‍ ശനിയാഴ്ച തീരപ്രദേശങ്ങളില്‍ കാറ്റ് വീശുമെന്നും രണ്ടിഞ്ച് വരെ കനത്ത മഴയുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി

ലണ്ടൺ: യുകെയിൽ  70 മൈല്‍ വേഗത്തില്‍ ശനിയാഴ്ച തീരപ്രദേശങ്ങളില്‍ കാറ്റ് വീശുമെന്നും രണ്ടിഞ്ച് വരെ കനത്ത മഴയുണ്ടാകുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. വലിയ ദുരന്തം വരുത്തുമെന്ന് കരുതിയ ഒഫീലിയ കൊടുങ്കാറ്റ് വലിയ പ്രശ്‌നമൊന്നുമുണ്ടാക്കാതെ ഒഴിഞ്ഞു പോയതിനു പിന്നാലെയാണു മറ്റൊരു കൊടുങ്കാറ്റ് യുകെയിൽ എത്തുന്നത്.

വെയില്‍സിലും തെക്കന്‍ ഇംഗ്ലണ്ടിലും നാശനഷ്ടമുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. മീറ്ററുകളോളം തിരമാലകള്‍ ഉയരാം. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറാകും. മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത തടസം ഉണ്ടാവാനിടയുണ്ട്.

യാത്രയ്ക്ക് മുമ്പ് സര്‍വീസ് പരിശോധിക്കണമെന്നു സൗത്ത് വെസ്റ്റേണ്‍ റയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x