സ്ത്രീകള്‍ക്കായുള്ള സുഗന്ധ ദ്രവ്യങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് സ്വദേശി വനിതാവത്കരണം. സ്ത്രീകള്‍ക്കാവശ്യമായ വസ്തുക്കള്‍ വില്‍പന നടത്തുന്ന മാളുകളിലെ വിവിധ സെക്ഷനുകളും ഇതില്‍ പെടും.
റിയാദ്: സൗദിയില്‍ കടകളിലെ വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടം ശനിയാഴ്ച ആരംഭിക്കും. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മലയാളികളുള്‍പ്പെടെ ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകും.
സ്ത്രീകള്‍ക്കായുള്ള സുഗന്ധ ദ്രവ്യങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് സ്വദേശി വനിതാവത്കരണം. സ്ത്രീകള്‍ക്കാവശ്യമായ വസ്തുക്കള്‍ വില്‍പന നടത്തുന്ന മാളുകളിലെ വിവിധ സെക്ഷനുകളും ഇതില്‍ പെടും. കല്യാണപ്പുടവ, അബായ, മക്കന എന്നിവ വില്‍ക്കുന്ന ചെറിയ കടകളും വനിതാവത്കരണത്തിന് വിധേയമാകും. മാളുകളിലെ ഫാര്‍മസികളില്‍ സ്ത്രീകള്‍ക്കായുള്ള വസ്തുക്കള്‍ വില്‍പന നടത്തുന്ന ഭാഗവും സ്ത്രീകള്‍ക്ക് വിട്ടു നല്‍കണം.
സ്ത്രീകളായ ജോലിക്കാരുടെ സ്വകാര്യത, സ്വാതന്ത്ര്യം, വിശ്രമത്തിനും നമസ്‌കരിക്കാനുമുള്ള സ്ഥലം എന്നിവ ഉറപ്പുവരുത്തിയാണ് മൂന്നാംഘട്ടം നടപ്പിലാക്കുക. മൂന്നാംഘട്ടം നടപ്പിലാക്കുന്നതോടെ ഈ മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളടക്കം പതിനായിരങ്ങള്‍ മറ്റു ജോലികളിലേക്ക് തിരിയേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.