Currency

അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കുടുങ്ങും

സ്വന്തം ലേഖകന്‍Monday, October 23, 2017 8:39 am

മറ്റുളളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി മറ്റൊരാള്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നത് സൈബര്‍ ക്രൈം നിയമം അനുസരിച്ച് തടവും പിഴയും ശിക്ഷ ലഭിക്കും. ചുരുങ്ങിയത് ഒരു വര്‍ഷം തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

റിയാദ്: അന്യരുടെ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും കുറ്റകരം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ വ്യാപിക്കുകയും ഇന്റര്‍നെറ്റ് സൗകര്യം സര്‍വസാധാരണമാവുകയും ചെയ്തതോടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

മറ്റുളളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി മറ്റൊരാള്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നത് സൈബര്‍ ക്രൈം നിയമം അനുസരിച്ച് തടവും പിഴയും ശിക്ഷ ലഭിക്കും. ചുരുങ്ങിയത് ഒരു വര്‍ഷം തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

രാജ്യത്തെ ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന വിധം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്ലാമിക മൂല്യങ്ങള്‍ക്കു വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം കൈമാറുകയും ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ അറിയിച്ചു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x