സൗദിയില്‍ ജനുവരി ഒന്നിനാണ് മൂല്യവര്‍ധിത നികുതി നിലവില്‍ വരിക. ഇതിനു മുമ്പേ ചില സ്ഥാപനങ്ങള്‍ നികുതി ഈടാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരമുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടിയുണ്ടാകുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന് അല്‍ഹുസൈന്‍ അറിയിച്ചത്.
റിയാദ്: പ്രാബല്യത്തിലാകും മുന്‍പ് മൂല്യവര്‍ധിത നികുതി ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി. വാണിജ്യ-നിക്ഷേപ മന്ത്രാലയം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു റെസ്റ്റോറന്റ് മൂല്യവര്‍ധിത നികുതി ഈടാക്കിയെന്ന് കാണിക്കുന്ന ബില്‍ കോപ്പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
സൗദിയില്‍ ജനുവരി ഒന്നിനാണ് മൂല്യവര്‍ധിത നികുതി നിലവില്‍ വരിക. ഇതിനു മുമ്പേ ചില സ്ഥാപനങ്ങള്‍ നികുതി ഈടാക്കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരമുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടിയുണ്ടാകുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന് അല്‍ഹുസൈന്‍ അറിയിച്ചത്.
ആഭ്യന്തര വിമാന ടിക്കറ്റുകള്‍, സ്വകാര്യ സ്കൂളുകളിലെ ട്യൂഷന് ഫീസ്, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്, ഹോട്ടലുകല്‍ അപ്പാര്‍ട്ട്മെന്റ് വാടക എന്നിവയ്ക്കെല്ലാം നികുതി ഈടാക്കും. അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍, പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള വീടുകള്‍, ഫ്ലാറ്റുകള്‍ക്കും എന്നിവയ്ക്ക് വാറ്റ് ബാധകമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം പത്തു ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 2017 ഡിസംബര്‍ 20 നു മുമ്പായി നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യണം. പത്ത് ലക്ഷം റിയാലില്‍ താഴെ വരുമാനമുളളവര്‍ ഇതിനും ശേഷം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. അതേസമയം മൂന്നേമുക്കാല്‍ ലക്ഷം റിയാലിന് താഴെ വരുമാനമുള്ളവര്‍ക്ക് നികുതി രജിസ്ട്രഷന് നടത്തേണ്ടതില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.