
റിയാദ്: വിദേശ തൊഴിലാളികള്‍ അവരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയ ജോലി മാത്രമാണ് ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തേണ്ടത് തൊഴില്‍ സ്ഥാപനം. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രാലയ പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതരില്ലാത്ത രാജ്യം എന്ന ദൗത്യത്തില്‍ തൊഴില്‍ വകുപ്പിനോട് സഹകരിക്കണമെന്നും വ്യവസായികളോട് ആവശ്യപ്പെട്ടു.
ഇഖാമകളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും കിഴക്കന്‍ പ്രവിശ്യ തൊഴില്‍ വകുപ്പ് മേധാവി അറിയിച്ചു. പിടിക്കപ്പെടുന്ന തെഴിലാളികള്ക് വേണ്ടി സ്ഥാപന അധികൃതര്‍ മൂന്ന് ദിവസങ്ങള്‍ക്കകം ഹാജരായില്ലെങ്കില്‍ തൊഴിലാളിയെ നാട് കടത്തും. സ്ഥാപനങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവര്‍ രാജ്യം വിട്ടു എന്നോ, മറ്റു സ്ഥാപനങ്ങളിലേക്ക് മാറിയിട്ടുണ്ടോ എന്ന് സ്ഥാപനം ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം അവര്‍ പിടിക്കപ്പെട്ടാല്‍ നിലവിലെ സ്പോസന്സറായിരിക്കും ഉത്തരവാദിത്തം.
തൊഴില്‍ നിയമം ലംഘിച്ചതിന് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 278 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം പരിശോധനകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പ്രൊഫഷന് മാറി തൊഴിലെടുക്കുന്നവരാണ്. തൊഴിലാളികളുടെ പ്രൊഫെഷന് മാറുന്നത് പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.