Currency

സൗദിയില്‍ വിദേശികള്‍ നാട്ടിലേക്കയച്ച സംഖ്യയില്‍ 21 % കുറവ്

സ്വന്തം ലേഖകന്‍Wednesday, November 1, 2017 8:34 am

2016 സെപ്തംബറിനെ അപേക്ഷിച്ച് നടപ്പുവര്‍ഷം സെപ്തംബറിലെ കണക്കുമായി നോക്കുമ്പോഴാണ് ഈ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 70 മാസത്തെ ഏറ്റവും കുറഞ്ഞ വിദേശ ട്രാന്‍സ്ഫറാണ് സെപ്തംബറില്‍ നടന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്കയച്ച സംഖ്യയില്‍ കുറവ്. ഇരുപത്തി ഒന്ന് ശതമാനം കുറവു വന്നതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്ത് മാസത്തേക്കാള്‍ നാല് ബില്യണ്‍ റിയാലിന്റെ കുറവാണ് സെപ്തബറില്‍ ഉണ്ടായത്. എഴുപത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ട്രാന്‍സ്ഫര്‍ നിരക്കാണിത്.

2016 സെപ്തംബറിനെ അപേക്ഷിച്ച് നടപ്പുവര്‍ഷം സെപ്തംബറിലെ കണക്കുമായി നോക്കുമ്പോഴാണ് ഈ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 70 മാസത്തെ ഏറ്റവും കുറഞ്ഞ വിദേശ ട്രാന്‍സ്ഫറാണ് സെപ്തംബറില്‍ നടന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 8.55 ബില്യന്‍ റിയാലാണ് ഈ വര്‍ഷം സെപ്തംബറില്‍ വിദേശികള്‍ നാട്ടിലേക്കയച്ചത്.

2011 നവംബറില്‍ സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച 8.17 ബില്യന്‍ റിയാലാണ് ഇതിലും കുറഞ്ഞ കണക്ക് രേഖപ്പെടുത്തിയിരുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 33 ശതമാനം വിദേശികളാണെന്നും സെന്‍സസ് വിഭാഗം വ്യക്തമാക്കി. വിദേശി ജോലിക്കാരും അവരുടെ ആശ്രിതരുമടക്കം 12.2 ദശലക്ഷം വിദേശികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x