എന്‍എച്ച്എസിലെ ശമ്പള നിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളയണമെന്ന് എന്‍എച്ച്എസ് നേതൃത്വവും സോഷ്യല്‍ കെയര്‍ മേധാവികളും
ലണ്ടൺ: എന്‍എച്ച്എസിലെ ശമ്പള നിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളയണമെന്ന് എന്‍എച്ച്എസ് നേതൃത്വവും സോഷ്യല്‍ കെയര്‍ മേധാവികളും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് ഇവർ കത്തു നൽകി. മെഡിക്കല്‍, സോഷ്യല്‍ കെയര്‍ രംഗത്ത് കൂടുതല്‍ ഫണ്ടിംഗ് നടത്തണമെന്നും ആവശ്യമുണ്ട്.
ബ്രെക്സിറ്റ് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ആരോഗ്യ, സാമൂഹ്യ സുരക്ഷാ മേഖലയില്‍ സര്‍ക്കാര്‍ അല്പം കൂടി ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു. എന്‍എച്ച്എസ്, മെഡിക്കല്‍ റോയല്‍ കോളേജുകള്‍, നിരവധി ചാരിറ്റികള്‍ എന്നിവയാണ് അടുത്ത മാസത്തെ ബജറ്റിനു മുന്നോടിയായി ട്രഷറിയ്ക്ക് കത്തയച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.