Currency

സൗദിയില്‍ വേതനസുരക്ഷ നിയമത്തിന്റെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വന്നു

സ്വന്തം ലേഖകന്‍Friday, November 3, 2017 11:21 am

14,288 സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാകും. ഇതിനു കീഴിലെ 6,87,607 തൊഴിലാളികള്‍ക്ക് പന്ത്രണ്ടാം ഘട്ടത്തിലൂടെ നിയമപരരക്ഷ ഉറപ്പാക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യസമയത്ത് നിയമം ഉറപ്പു വരുത്തും. സേവനം നിഷേധിച്ചാലും വൈകിച്ചാലും സ്ഥാപനങ്ങള്‍ക്കുമേല്‍ നടനടി ഉണ്ടാകും.

റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യസമയത്ത് ഉറപ്പാക്കുന്ന വേതനസുരക്ഷ നിയമത്തിന്റെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വന്നു. 40 മുതല്‍ 59 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിയമം ബാധകമാവുക. ഏഴ് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

14,288 സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാകും. ഇതിനു കീഴിലെ 6,87,607 തൊഴിലാളികള്‍ക്ക് പന്ത്രണ്ടാം ഘട്ടത്തിലൂടെ നിയമപരരക്ഷ ഉറപ്പാക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യസമയത്ത് നിയമം ഉറപ്പു വരുത്തും. സേവനം നിഷേധിച്ചാലും വൈകിച്ചാലും സ്ഥാപനങ്ങള്‍ക്കുമേല്‍ നടനടി ഉണ്ടാകും.

ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 3000 റിയാല്‍ പിഴ ചുമത്തും. രണ്ട് മാസം ശമ്പളം വൈകിച്ചാല്‍ തൊഴിലാളികളുടെ ഇഖാമ, വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതില്‍ നിന്ന് കമ്പനികളെ വിലക്കുകയും മൂന്ന് മാസം ശമ്പളം വൈകിയാല്‍ ജോലിക്കാര്‍ക്ക് മറ്റുജോലികള്‍ നോക്കാവുന്നതുമാണ്. ഇതിന് തൊഴിലുടമയുടെ അനുവാദം കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാനും മന്ത്രാലയം അനുമതി നല്‍കും.

ചെറിയ സ്ഥാപനങ്ങളില്‍ അടുത്ത ഘട്ടത്തില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. 60 ജോലിക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിയമം ബാധകമായിരുന്നു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x