Currency

സൗദി ഐടിമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിന് തയാറെടുക്കുന്നു

സ്വന്തം ലേഖകന്‍Friday, November 3, 2017 6:04 pm

റിയാദ്: സൗദിയിലെ ഐ.ടി മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ആലോചിക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഐ.ടി വകുപ്പുകളിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അനുബന്ധ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സ്വദേശി യുവാക്കള്‍ക്കിടയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മികച്ച യോഗ്യതയും നൈപുണ്യവും നേടിയ നിരവധി പേരുണ്ട്. ഇവരെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.

ഐ.ടി മേഖലയില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് ഇ-സെക്യൂരിറ്റി, സോഫ്‌റ്റ്വെയര്‍ യൂനിയന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഇ-സെക്യൂരിറ്റി, സോഫ്‌റ്റ്വെയര്‍ യൂനിയന്‍ പ്രസിഡന്റായ സഊദ് അല്‍ ഖഹ്താനി പറഞ്ഞു. ഐ.ടി മേഖലയില്‍ സ്വദേശിവല്‍ക്കരണത്തെ പിന്തുണക്കുന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍സവാഹയും പറഞ്ഞു.

മൊബൈല്‍ ഫോണ്‍ വിപണി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സൗദി പ്രഖ്യാപിച്ച സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം വിജയകരമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x