
റിയാദ്: രാജ്യത്ത് നടപ്പില്‍ വരുത്തിയ വിവിധ ലെവികളുടെ പേരില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് അനുവദിക്കില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം. വില വര്‍ധിപ്പിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. ഇത് തടയാന്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ആശ്രിതര്‍ക്കുള്ള ലെവി നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിന് ശേഷം അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചതായി മന്ത്രാലയത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വീശദീകരണവുമായി മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഉല്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശനമായ നിര്‍ദേശമുണ്ട്. വീഴ്ച വരാതിരിക്കാന്‍ അടുത്ത ഒരു മാസം പ്രത്യേക പരിശോധന സംഘത്തെ നിയോഗിക്കുമെന്നും നിയമം പാലിക്കാത്തവരുടെ പ്രവര്‍ത്തന അനുമതി റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ചെറിയ കടകളാണ് കൂടുതലും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.