
റിയാദ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍ മരിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. അസീര്‍ മേഖലാ ഡെപ്യൂട്ടി ഗവര്‍ണറാണ് അദ്ദേഹം. മന്‍സൂര്‍ ബിന്‍ മുഖ്റിന് പുറമെ അസീര്‍ മേഖല മേയര്‍, ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി, മാനേജര്‍ തുടങ്ങിയവരടക്കം എട്ട പേര്‍ കൂടെയുണ്ടായിരുന്നു. എട്ട് പേരും അപകടത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടകാരണം അറിവായിട്ടില്ല.
അബഹയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ തീരദേശത്താണ് അപകടം. മഹൈല്‍ അസീര്‍ മുനിസിപ്പാലിറ്റിയില്‍ പദ്ധതികളുടെ അവലോകനത്തിന് എത്തിയതായ സംഘം സാഹിലിയ മേഖലയില്‍ പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് ഹെലികോപ്റ്ററില്‍ കയറുകയായിരുന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പറന്നുയര്‍ന്ന് മടങ്ങുമ്പോള്‍ ഹെലികോപ്റ്റര്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായി. പിന്നീട് യമന്‍ അതിര്‍ത്തിയോടടുത്ത അബഹയില്‍ തകര്‍ന്ന് വീണതായി കണ്ടെത്തുകയായിരുന്നു. ഹെലികോപ്ടര്‍ കാണാതായെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം മേഖലയില്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. 2015 ഏപ്രിലില്‍ കിരീടാവകാശിയായിരുന്ന മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മകനാണ് മരിച്ച അമീര്‍ മന്‍സൂര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.