സൗദി രാജകുമാരന് അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി അറേബ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. രാജകുമാരന് ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സൗദി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
റിയാദ്: സൗദി രാജകുമാരന് അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി അറേബ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. രാജകുമാരന് ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സൗദി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജകുമാരന് അബ്ദുള്‍ ബിന്‍ ഫഹദ് കൊല്ലപ്പെട്ടുവെന്ന് വന്‍ വാര്‍ത്താപ്രാധാന്യത്തോടെ സോഷ്യല്‍ മീഡിയകളിലും അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍ ഇതില്‍ സത്യാവസ്ഥയില്ലെന്ന് രാജകുടുംബാംഗങ്ങള്‍ തന്നെയാണ് അറിയിച്ചത്.
മുന്‍ സൗദി രാജാവിന്റെ മകനായ അബ്ദുള്‍ അസീസ്, മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടക്കിടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. death of Prince Abdulaziz bin Fahd എന്ന പേരില്‍ ഹാഷ് ടാഗും ഇതിനൊപ്പം പ്രചരിച്ചിരുന്നു.
സല്മാന് രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി കഴിഞ്ഞ ദിവസം, അഴിമതി നടത്തിയ രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ അബ്ദുള്‍ അസീസ് രാജകുമാരനും ഉള്‍പ്പെട്ടിരുന്നു. ശതകോടീശ്വരനായ അല്‍-വലീദ് ബിന്‍ തലാല്‍ അടക്കം 11 രാജകുമാരന്മാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.