ജിദ്ദ: ജിദ്ദയില്‍ ഫാമിലി വിസയിലും മറ്റും ജോലി ചെയ്തിരുന്ന 75 വനിതാ സ്‌കൂള്‍ ജീവനക്കാരെ പിടികൂടി. നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടി എടുത്തു. ഈ സ്‌കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴയും ചുമത്തി. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പരിശോധനയിലാണ് നടപടി. പരിശോധന തുടരുകയാണ്.
പിടിയിലായവരില്‍ കൂടുതല്‍ പേരും ഫാമിലി വിസയിലെത്തി ജോലി ചെയ്തിരുന്നവരാണ്. തൊഴില്‍ നിയമവും സ്വദേശീവത്കരണ തീരുമാനങ്ങളും ലംഘിച്ചതിനാണ് നടപടി. സ്വദേശികള്‍ക്ക് മാത്രമാക്കിയ തസ്തികകളില്‍ ജോലി ചെയ്ത വിവിധ രാജ്യക്കാരായ 75 വനിത ജീവനക്കാരാണ് പിടിയിലായത്. ഇവരെ നിയമിച്ച സ്‌കൂളിനെതിരെയും കര്‍ശന നടപടിയുണ്ടാകും. പിടിയിലായവര്‍ക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളും സ്‌കൂളില്‍ പ്രവര്‍ത്തിക്കാനുള്ള മതിയായ അനുമതി പത്രവുമില്ല.
നിയമപാലനം ഉറപ്പു വരുത്താന്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്. വിഷന്‍ 2030ന്റെ ഭാഗമായി സ്വദേശിവത്കരണം ഊര്‍ജ്ജിതമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.