27 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ നിര്‍ണായക ഭേദഗതികളാണ് കൊണ്ടു വരിക. ബുധനാഴ്ച നടക്കുന്ന ശൂറയുടെ 66ാമത് യോഗത്തില്‍ നിയമപരിഷ്കരണം ചര്‍ച്ചക്ക് എടുക്കും. ഇതിന് മുന്നോടിയായി ശൂറയിലെ സുരക്ഷ ഉപസമതി പഠന റിപ്പോര്‍ട്ടും ശിപാര്‍ശയും ശൂറയില്‍ അവതരിപ്പിക്കും.
റിയാദ്: കൈക്കൂലി ഇല്ലാതാക്കാന്‍ നിയമ ഭേദഗതിക്ക് സൗദി ശൂറ കൗണ്‍സില്‍ നീക്കം തുടങ്ങി. സല്മാന് രാജാവ് പ്രഖ്യാപിച്ച അഴിമതി വിരുദ്ധ ഉന്നതസഭക്ക് പിന്തുണയാവുന്ന തരത്തില്‍ നിലവിലുള്ള കൈക്കൂലി വിരുദ്ധ നിയമം പരിഷ്കരിക്കാനാണ് ആലോചന. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഉന്നത സഭയുടെ മേധാവി.
27 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ നിര്‍ണായക ഭേദഗതികളാണ് കൊണ്ടു വരിക. ബുധനാഴ്ച നടക്കുന്ന ശൂറയുടെ 66ാമത് യോഗത്തില്‍ നിയമപരിഷ്കരണം ചര്‍ച്ചക്ക് എടുക്കും. ഇതിന് മുന്നോടിയായി ശൂറയിലെ സുരക്ഷ ഉപസമതി പഠന റിപ്പോര്‍ട്ടും ശിപാര്‍ശയും ശൂറയില്‍ അവതരിപ്പിക്കും.
അനധികൃതമായ സ്വത്ത് സമ്പാദനം, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ദുര്‍വിനിയോഗം എന്നിവ പരിഗണിച്ചാണ് ബുധനാഴ്ച വിഷയം ചര്‍ച്ചയാവുക. സര്‍ക്കാര്‍ മേഖലയും പൊതുസ്വത്ത് സംരക്ഷണവുമാണ് നിയമ ഭേദഗതിയുടെ മുഖ്യലക്ഷ്യം. ഒപ്പം സ്വകാര്യ മേഖലയെക്കൂടി മുന്‍കൂട്ടി കണ്ടുള്ള പരിഷ്കരണമാണ് ഉപസമിതി നിര്‍ദേശിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.