
ജിദ്ദ: ജിദ്ദയില്‍ ലേഡീസ്ഒണ്ലി കടകളില്‍ പരിശോധന ശക്തമായി തുടരുന്നു. സ്ത്രീകള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സ്വദേശികളായ സ്ത്രീകളെ മാത്രമെ നിയമിക്കാവൂ എന്നാണ് പുതിയ നിയമം. ഇത് എല്ലാ കടകളും പാലിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ജിദ്ദക്ക് വടക്ക് ഭാഗത്തുള്ള സൂഖുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 126 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
മേഖല തൊഴില്‍ കാര്യ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിശോധന. അതേസമയം പരിശോധനയ്ക്കെത്തിയവരെ കണ്ട് ജോലിക്കാര്‍ ഓടിരക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഭാഗത്ത് ചില കടകള്‍ അടഞ്ഞുകിടക്കുന്നതായും മക്ക മേഖല തൊഴില്‍ കാര്യ ബ്രാഞ്ച് ഓഫീസ് മേധാവി ഡോ.മുഹമ്മദ് അല്കഹ്താനി പറഞ്ഞു. ഇതുവരെ 1205 പരിശോധനകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 608 നിയമലംഘനങ്ങള്‍ കണ്ടെത്തി.
വരും ദിവസങ്ങളില്‍ പരിശോധന ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.