Currency

റിയാദ് – ഹാഇല്‍ ട്രെയിന്‍ സര്‍വീസ് 26 ന് തുടങ്ങും; ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ്

സ്വന്തം ലേഖകന്‍Sunday, November 12, 2017 11:31 am

ആഴ്ചയില്‍ മൂന്ന് ട്രെയിനുകളാണ് ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി യാത്രക്കാര്‍ക്കായി തുടക്കത്തില്‍ സര്‍വീസ് നടത്തുക. അറുന്നൂറിലേറെ കിലോമീറ്റര്‍ ദൂരം ട്രെയിന്‍ നാലര മണിക്കൂര്‍ കൊണ്ട് ഓടും. നിലവില്‍ റെയില്‍വെ സേവനമുള്ള റിയാദ്- അല്‍ഖസീം റൂട്ടിന്റെ തുടര്‍ച്ചയാണ് പദ്ധതി.

റിയാദ്: സൗദി തലസ്ഥാന നഗരിയെ ഹാഇലുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് നവംബര്‍ 26 ന് തുടങ്ങും. ആഴ്ചയില്‍ മൂന്ന് ട്രെയിനുകളാണ് ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി യാത്രക്കാര്‍ക്കായി തുടക്കത്തില്‍ സര്‍വീസ് നടത്തുക. അറുന്നൂറിലേറെ കിലോമീറ്റര്‍ ദൂരം ട്രെയിന്‍ നാലര മണിക്കൂര്‍ കൊണ്ട് ഓടും. നിലവില്‍ റെയില്‍വെ സേവനമുള്ള റിയാദ്- അല്‍ഖസീം റൂട്ടിന്റെ തുടര്‍ച്ചയാണ് പദ്ധതി. സൗദി മരുപ്പാലം പദ്ധതിയുടെ ഭാഗമായി നിലവില്‍ വന്നതാണ് ഹാഇല്‍ ചരക്കുഗതാഗത റൂട്ട്.

വടക്കന്‍ മേഖലയിലേക്കുള്ള പതിനായിരങ്ങള്‍ക്ക് ഈ ട്രെയിന്‍ സര്‍വീസ് അനുഗ്രഹമാകും. നാളെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ഓണ്‍ലൈന്‍ വഴി നേരത്തെ ടിക്കറ്റെടുത്താല്‍ 120 റിയാലിന് ഹാഇലില്‍ എത്താം. അല്‍ഖസീമില്‍ നിന്ന് ഹാഇലിലേക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ഫെബ്രുവരി 26ന് റിയാദ്-അല്‍ഖസീം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ നാല് ദിവസമാണ് സേവനം. ഇത് മാറ്റമില്ലാതെ തുടരും. റിയാദിലെ ജനാദിരിയക്കും വിമാനത്താവളത്തിനുമടുത്തുള്ള പുതിയ റയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഖസീം, ഹാഇല്‍ ട്രെയിനുകള്‍ പുറപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x