ജോലി നഷ്ടപ്പെട്ടവരില്‍ ഇരുപതിനായിരത്തിലേറെ പേരും സ്ത്രീകളാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം ഊര്‍ജിത സ്വദേശി വത്കരണം നടപ്പിലാക്കിയതാണ് വിദേശികള്‍ക്ക് തിരിച്ചടിയായത്. അതേസമയം കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ ജോലിയെ പ്രശ്നം കാര്യമായി ബാധിച്ചിട്ടില്ല.
റിയാദ്: സൗദിയില്‍ ഈ വര്‍ഷം ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അറുപത്തി ആറായിരം കവിഞ്ഞു. ജോലി നഷ്ടപ്പെട്ടവരില്‍ ഇരുപതിനായിരത്തിലേറെ പേരും സ്ത്രീകളാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം ഊര്‍ജിത സ്വദേശി വത്കരണം നടപ്പിലാക്കിയതാണ് വിദേശികള്‍ക്ക് തിരിച്ചടിയായത്. അതേസമയം കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ ജോലിയെ പ്രശ്നം കാര്യമായി ബാധിച്ചിട്ടില്ല.
സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തിലാണ് കണക്കുകള്‍. 66,300ലേറെ വിദേശി ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 13,200 പേര്‍ക്കും 2017 രണ്ടാം പാദത്തിലാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ആഗോളാടിസ്ഥാനത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിന് പുറമെ സൗദി തൊഴില്‍ മന്ത്രാലയം നടത്തിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണവും വിദേശി തൊഴില്‍ രഹിതരുടെ എണ്ണം കൂട്ടി.
തൊഴില്‍ രഹിതരില്‍ 18,726 പേരും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. 22,865 പേര് സെക്കന്ററി വിദ്യാഭ്യാസമുള്ളവരും. കുറഞ്ഞ വിദ്യാഭായസമുള്ളവരില് 704 പേര്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.