Currency

വനിതകള്‍ക്ക് സൗജന്യ ഡ്രൈവിങ് പരിശീലനം; നൂറയ്ക്ക് വന്‍സ്വീകാര്യത

സ്വന്തം ലേഖകന്‍Tuesday, November 14, 2017 11:57 am

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് സൗജന്യമായി ഡ്രൈവിങ് പരിശീലനം നല്‍കുന്ന സംരംഭവുമായി നൂറ അദ്ദൂസരി എന്ന സൗദി വനിതയുടെ പ്രവര്‍ത്തനം ശ്രദ്ധനേടുന്നു. പരിശീലനത്തിന് സ്ത്രീകളില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ‘അല്‍അറബിയ്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സ്വകാര്യ വീട്ടു വളപ്പില്‍ ഇവര്‍ നടത്തുന്ന പരിശീലനത്തില്‍ നിലവില്‍ 15 പേര്‍ ചേര്‍ന്നിട്ടുണ്ട്.

ദിവസവും അഞ്ച് മണിക്കൂറിലധികമാണ് വനിതകള്‍ നൂറയോടൊപ്പം ചെലവഴിക്കുന്നത്. 2010ല്‍ ബഹ്‌റൈനില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ നൂറ അന്താരാഷ്ട്ര അംഗീകാരമുള്ള ലൈസന്‍സും സ്വന്തമാക്കി. സ്വന്തം വാഹനം ഉപയോഗിച്ചാണ് ഇവര്‍ ഇതര സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നത്.

പ്രായോഗിക ഡ്രൈവിങ് പരിശീലനത്തിനുപരി വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍, സുരക്ഷാമാനദണ്ഡങ്ങള്‍, ട്രാഫിക് നിയമങ്ങള്‍, വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാലും അപകടത്തില്‍പ്പെട്ടാലും ചെയ്യേണ്ട അത്യാവശ്യ ഘട്ടങ്ങളിലെ നടപടികള്‍, അറ്റകുറ്റ പണികള്‍ എന്നിവയും നൂറയുടെ പരിശീലനത്തില്‍ ഉള്‍പ്പെടുന്നുവെന്നത് രശദ്ധേയമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x