Currency

സൗദിയില്‍ എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ; പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്താന്‍ ശിപാര്‍ശ

സ്വന്തം ലേഖകന്‍Wednesday, November 15, 2017 11:51 am

നിര്‍മാണ വ്യവസായ മേഖലയിലേക്കെത്തുന്ന എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ നടത്തും. സൗദി കൗണ്‍സില്‍ ഓഫ് ചേംബഴ്‌സ് ഇതിനുള്ള തയാറെടുപ്പിലാണ്. യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്താന്‍ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്യുമെന്നും കൗണ്‍സില്‍ അറിയിച്ചു.

 

റിയാദ്: നിര്‍മാണ വ്യവസായ മേഖലയിലേക്കെത്തുന്ന എഞ്ചിനീയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ നടത്തും. സൗദി കൗണ്‍സില്‍ ഓഫ് ചേംബഴ്‌സ് ഇതിനുള്ള തയാറെടുപ്പിലാണ്. യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്താന്‍ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്യുമെന്നും കൗണ്‍സില്‍ അറിയിച്ചു. സൗദി അരാംകോ നടത്തിയ യോഗ്യതാ പരീക്ഷയില്‍ 70 ശതമാനം പേരും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

സൗദിയിലേക്ക് വരുന്ന എന്‍ജിനിയര്‍മാര്‍ അവര്‍ പറയുന്ന മേഖലിയില്‍ നൈപുണ്യമുള്ളവരല്ല. ഇത് കാരണം നിരവധി കരാറുകള്‍ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്നതായും കൗണ്‍സില്‍ മേധാവി പറഞ്ഞു. ഇതിനാല്‍ റിക്രൂട്ട് ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികളെ വൈദഗ്ദ്ധ്യം തെളിയിക്കുന്ന യോഗ്യതാ പരീക്ഷ നിര്‍ബന്ധമാകാനാണ് കൗന്‍സില്‍ ഒരുങ്ങുന്നുത്.

സിവില്‍ എന്‍ജിനിയര്‍ വിസയില്‍ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ചവര്‍ കടന്ന് വരുന്നത് തീര്‍ത്തും നിര്‍ത്തലാക്കണം. ഇതിനുള്ള സംവിധാനം വിദേശ രാജ്യങ്ങളിലുള്ള സൗദി എംബസികള്‍ ഏര്‍പ്പെടുത്തണമെന്നും തൊഴില്‍ വ്യവയസായ മന്ത്രാലയത്തിലേക്ക് സമര്‍പ്പിച്ച ശിപാര്‍ശയില്‍ പറയുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2017 ല്‍ സൗദിയിലേക് ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എന്‍ജിനിയര്‍മാര്‍ വന്നിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x