Currency

വനിത ഡ്രൈവിങ്; സൗദിയില്‍ 50 ശതമാനം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

സ്വന്തം ലേഖകന്‍Thursday, November 16, 2017 12:36 pm

50 ശതമാനത്തോളം ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍ നിന്ന് സ്വദേശി കുടുംബങ്ങള്‍ മുക്തമാവുമ്പോള്‍ രാജ്യത്തിന്റെ ബജറ്റില്‍ 16.5 ബില്യന്‍ റിയാല്‍ കുറക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

റിയാദ്: സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരില്‍ പകുതി പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ 2018 ജൂണ്‍ 24ന് വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഈ തൊഴില്‍ നഷ്ടം ഉണ്ടാകുന്നത്. സ്വദേശി കുടുംബങ്ങളുടെ ബജറ്റ് കുറയാനും ദേശീയ ആളോഹരി വരുമാനം വര്‍ധിക്കാനും വനിത ഡ്രൈവിങ് കാരണമാവും.

50 ശതമാനത്തോളം ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍ നിന്ന് സ്വദേശി കുടുംബങ്ങള്‍ മുക്തമാവുമ്പോള്‍ രാജ്യത്തിന്റെ ബജറ്റില്‍ 16.5 ബില്യന്‍ റിയാല്‍ കുറക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വര്‍ഷത്തില്‍ 33 ബില്യന്‍ റിയാല്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി രാജ്യം ചെലവഴിക്കുന്നുണ്ടെന്നാണ് നിലവിലെ കണക്ക്.

ഹൗസ് ഡ്രൈവര്‍മാരുടെ ചെലവ് കുറക്കുന്നതോടെ രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 64 ബില്യന്‍ റിയാലിന്റെ വര്‍ധനവുണ്ടാവുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x