Currency

യോഗയ്ക്ക് ഔദ്യോഗിക തലത്തില്‍ കായിക ഇനമായി സൗദിയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Friday, November 17, 2017 11:40 am

യോഗയെ ഔദ്യോഗിക തലത്തില്‍ സൗദി വ്യാപാര വ്യവസായ മന്ത്രാലയം കായിക ഇനമായി അംഗീകരിച്ചു. സര്‍ക്കാര്‍ ലൈസന്‍സോടു കൂടി ഇനി യോഗ പരിശീലിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയും.

റിയാദ്: യോഗയെ ഔദ്യോഗിക തലത്തില്‍ സൗദി വ്യാപാര വ്യവസായ മന്ത്രാലയം കായിക ഇനമായി അംഗീകരിച്ചു. സര്‍ക്കാര്‍ ലൈസന്‍സോടു കൂടി ഇനി യോഗ പരിശീലിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയും.

2015ല്‍ യുഎന്നിന്റെ രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് സൗദിയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ യോഗ സംഘടിപ്പിച്ചിരുന്നു. യോഗയെ കായിക ഇനമായി അംഗീകരിച്ച നിലപാടിനെ യോഗാധ്യാപകര്‍ അഭിനന്ദിച്ചു. ചരിത്രപരമായ നീക്കമെന്നാണ് അവര്‍ തീരുമാനത്തെ പ്രശംസിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x