ഇഖാമ തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിനായി സൗദിയില്‍ തുടരുന്ന പരിശോധനയില്‍ ഇതിനകം ആയിരത്തിലേറെ പേര് പിടിയിലായി. നൂറുകണക്കിന് മലയാളികള്‍ ഇതിനകം ജയിലിലായിട്ടുണ്ട്.
റിയാദ്: ഇഖാമ തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിനായി സൗദിയില്‍ തുടരുന്ന പരിശോധനയില്‍ ഇതിനകം ആയിരത്തിലേറെ പേര് പിടിയിലായി. നൂറുകണക്കിന് മലയാളികള്‍ ഇതിനകം ജയിലിലായിട്ടുണ്ട്. അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായുള്ള പരിശോധനാ കാമ്പയിന് റിയാദില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന് ഉദ്ഘാടനം ചെയ്തു.
ഒരേ സമയം 13 പ്രവിശ്യകളിലായാണ് പരിശോധന. രേഖകള്‍ ശരിയല്ലാത്തവരും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരും പിടിയിലാകും. 334 പേര് അല്‍ബാഹയിലും 94 പേര് തുര്‍ബയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പിടിയിലായതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുണ്യ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാണ്.
അതേസമയം നിയമലംഘകര്‍ക്ക് സംരക്ഷണം നല്‍കുന്നവരും പിടിയിലാകുന്നുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ തുടങ്ങിയ പരിശോധന നിയമലംഘകരെ തുടച്ചു നീക്കും വരെ തുടരുമെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.