നിലവിലുള്ള വിദേശ ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതോടെ തല്‍സ്ഥാനത്ത് സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ കരാര്‍ പുതുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദിയിലെ റിയാദിലുള്ള വിദേശ ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി സിവില്‍ സര്‍വീസ് മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. നിലവിലുള്ള വിദേശ ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതോടെ തല്‍സ്ഥാനത്ത് സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ കരാര്‍ പുതുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അസിസ്റ്റന്റ് തസ്തികയിലുള്ള വിദേശ ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് മാത്രമായി പുതുക്കുന്നതിന് മന്ത്രാലയം നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് പ്രവിശ്യക്ക് പുറത്ത് സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നിയമം ബാധകമാണോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.