Currency

സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് ഉള്ളവര്‍ക്ക് രാജ്യം വിടാന്‍ 60 ദിവസം കൂടി സമയം ലഭിക്കും

സ്വന്തം ലേഖകന്‍Monday, November 20, 2017 5:10 pm

താമസാനുമതി രേഖയുടെ (ഇഖാമ) കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് 60 ദിവസം കൂടി സൗദിയില്‍ കഴിയാം. പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അധികൃതരാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്.

ജിദ്ദ: താമസാനുമതി രേഖയുടെ (ഇഖാമ) കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് 60 ദിവസം കൂടി സൗദിയില്‍ കഴിയാം. പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അധികൃതരാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്.

ഇഖാമ കാലഹരണപ്പെട്ടെങ്കിലും ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അതിന്റെ രേഖ കൈവശമുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. അതേസമയം, 60 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x