ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്നും നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വക്താവ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
റിയാദ്: സൗദിയിലെ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രാലയം. ഒക്ടോബര്‍ ആദ്യം അറിയിച്ചതനുസരിച്ച് രണ്ട് മാസത്തെ സാവകാശത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്നും നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വക്താവ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
2007ല്‍ സൗദി മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് സ്വര്‍ണക്കടകളില്‍ സ്വദേശിവത്കരണം. പത്ത് വര്‍ഷം പിന്നിട്ടെങ്കിലും സ്വര്‍ണക്കടകളിലെ സ്വദേശികളുടെ അനുപാതം തൃപ്തികരമല്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ സ്വര്‍ണ വിപണിയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സ്വദേശികളാണെങ്കിലും സ്വര്‍ണക്കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണ്.
അതേസമയം രണ്ട് മാസം മുമ്പ് തൊഴില്‍ മന്ത്രലായം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സ്വദേശിവത്കരണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം പ്രാബല്യത്തില്‍ വരുന്ന സമ്പൂര്‍ണ സ്വദേശിവത്കരണം വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.