ഖമീസ് തോപ്പ് സൂഖില്‍ പരിശോധകനാണെന്ന് ധരിപ്പിച്ച് റൂമില്‍ കയറിയ രണ്ടു പേര് കവര്‍ച്ച നടത്തി മുങ്ങി. രണ്ട് മലയാളികളടക്കം 15 പേര്‍ക്ക് കഴിഞ്ഞ ദിവസം വിലപ്പെട്ട രേഖകള്‍ നഷ്ടമായി. പൊലീസ് അന്വേഷണം തുടങ്ങി.
റിയാദ്: സൗദിയില്‍ നിയമലംഘകര്‍ക്കായി തുടരുന്ന വ്യാപക പരിശോധനയുടെ മറവില്‍ വ്യാജന്മാരുടെ തട്ടിപ്പ്. ഖമീസ് തോപ്പ് സൂഖില്‍ പരിശോധകനാണെന്ന് ധരിപ്പിച്ച് റൂമില്‍ കയറിയ രണ്ടു പേര് കവര്‍ച്ച നടത്തി മുങ്ങി. രണ്ട് മലയാളികളടക്കം 15 പേര്‍ക്ക് കഴിഞ്ഞ ദിവസം വിലപ്പെട്ട രേഖകള്‍ നഷ്ടമായി. പൊലീസ് അന്വേഷണം തുടങ്ങി.
പൊലീസ് യൂണിഫോം ധരിച്ച ഒരാളും സ്പോര്‍ട്സ് വസ്ത്രം ധരിച്ച മറ്റൊരാളുമാണ് പരിശോധനക്കെന്ന പേരില്‍ എത്തിയത്. ഖമീസ് തോപ്പ് സൂക്കിലുള്ള റൂമുകളില്‍ ഇഖാമ പരിശോധകര് എന്ന വ്യാജേന എത്തുകയും പരിശോധന നടത്തിയ ശേഷം ആയിരം റിയാലും പാസ്പോര്‍ട്ടും രണ്ടു മൊബൈല്ഫോണുകളുമെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. നാട്ടില്‍ നിന്നും അവധിക്കാലം കഴിഞ്ഞു തിരിച്ചെത്തിയ താനൂര്‍ സ്വദേശിയാണ് കവര്‍ച്ചക്കിരയായത്. നാട്ടില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ സ്പോണ്സര് റിയാദില്‍ ചികിത്സയിലായിരുന്നതിനാല്‍ ഇഖാമ കിട്ടിയിരുന്നില്ല. പകരം രേഖയായി സൂക്ഷിച്ച പാസ്പോര്‍ട്ടാണ് നഷ്ടമായത്.
ഖമീസ് ടൗണില്‍ പൊലീസ് വേഷത്തിലെത്തിയ മറ്റൊരു സംഘം ഇഖാമ പുതുക്കിയില്ലെന്ന് പറഞ്ഞ് ആളുകളെ മര്‍ദിക്കുകയും പണവും രേഖകളുമായി രക്ഷപ്പെടുകയും ചെയ്തു. സ്പോണ്‍സര്‍മാര്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ രഹസ്യ അന്വേഷണ വിഭാഗവും പൊലീസും കവര്‍ച്ചക്കിരയായവരില്‍ നിന്നും മൊഴിയെടുത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.