പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതോടെയാണ് പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നത്.
ലണ്ടൺ: പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1 വരെ മാത്രമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതോടെയാണ് പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 14നായിരുന്നു പത്ത് പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നിലവില്‍ വന്നത്.
2018 മാര്‍ച്ച് ഒന്ന് മുതല്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും ബാങ്കുകളില്‍ അവ മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നുംബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ഇപ്പോള്‍ വിനിമയത്തിലുള്ള 10 പൗണ്ട് നോട്ടുകളില്‍ 55 ശതമാനവും മാറ്റി നൽകിയതായാണു കണക്കുകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.