Currency

തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇലക്‌ട്രോണിക് ഗൈഡ് വരുന്നു

സ്വന്തം ലേഖകന്‍Sunday, November 26, 2017 3:26 pm

തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇരു ഹറമുകളിലും ഇലക്‌ട്രോണിക് ഗൈഡ് വരുന്നു. വിവരസാങ്കേതിക രംഗത്ത് രാജ്യത്തുണ്ടായ മുന്നേറ്റത്തിനനുസരിച്ച് തീര്‍ഥാടകര്‍ക്ക് സേവനങ്ങളും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

മക്ക: തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇരു ഹറമുകളിലും ഇലക്‌ട്രോണിക് ഗൈഡ് വരുന്നു. വിവരസാങ്കേതിക രംഗത്ത് രാജ്യത്തുണ്ടായ മുന്നേറ്റത്തിനനുസരിച്ച് തീര്‍ഥാടകര്‍ക്ക് സേവനങ്ങളും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഗൈഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പരിശോധിച്ചു. വിദഗ്ധ കമ്പനിയുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സന്റെറാണ് ഇ ഗൈഡ് ഒരുക്കുന്നത്.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇ ഗൈഡ് ഏറ്റവും മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ വകുപ്പ് സൂപര്‍വൈസര്‍ ഡോ. യൂസുഫ് അല്‍ഹൂശാന്‍ പറഞ്ഞു. വിഷന്‍ 2030ന്റെ ഭാഗമായാണ് ഇലക്‌ട്രോണിക്‌സ്, സ്മാര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x