800 ദശലക്ഷമാണ് ചെലവില്‍ ചെങ്കടല്‍ തീരത്ത് 7,20,000 ചതുരശ്ര മീറ്ററില്‍ നാല് കിലോമീറ്റര്‍ നീളത്തിലാണ് കോര്‍ണിഷ് വികസന പദ്ധതി നടപ്പിലാക്കിയത്. കടലിന് അഭിമുഖമായ ഭാഗങ്ങള്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉല്ലാസത്തിനും മറ്റും സൗകര്യമായ വിധത്തിത്തിലാണ് വികസനം.
ജിദ്ദ: ജിദ്ദ വടക്ക് കടലോര വികസന പദ്ധതിയുടെ നാല്, അഞ്ച് ഘട്ടങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പദ്ധതിയുടെ ഉദ്ഘാടനം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആണ് നിര്‍വഹിക്കുന്നത്. 800 ദശലക്ഷമാണ് ചെലവില്‍ ചെങ്കടല്‍ തീരത്ത് 7,20,000 ചതുരശ്ര മീറ്ററില്‍ നാല് കിലോമീറ്റര്‍ നീളത്തിലാണ് കോര്‍ണിഷ് വികസന പദ്ധതി നടപ്പിലാക്കിയത്. കടലിന് അഭിമുഖമായ ഭാഗങ്ങള്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉല്ലാസത്തിനും മറ്റും സൗകര്യമായ വിധത്തിത്തിലാണ് വികസനം.
വടക്ക് നൗറസ് റൗണ്ട് അബൗട്ട് മുതല്‍ ജുബൈര്‍ ബിന്‍ ഹാരിസ് റോഡുവരെ നീണ്ട നില്‍ക്കുന്നതാണ് പദ്ധതി. ജിദ്ദ മുനിസിപ്പാലിറ്റിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മൊത്തം ആറ് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന കോര്‍ണിഷ് വികസനം പദ്ധതിയുടെ മൂന്ന് ഘട്ടങ്ങള്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. നാല്, അഞ്ച് ഘട്ട ഉദ്ഘാടനത്തിനു ശേഷം ആറാം ഘട്ടം ആരംഭിക്കും. ജുബൈര്‍ ബിന്‍ ഹാരിസ് റോഡ് മുതല്‍ വടക്ക് മസ്ജിദുറഹ്മ വരെ നീണ്ടു നില്‍ക്കുന്നതാണ് ആറാംഘട്ടം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.