Currency

സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

സ്വന്തം ലേഖകന്‍Thursday, November 30, 2017 9:24 am

പൊതുമാപ്പ് അവസാനിച്ചതിനു ശേഷമാണ് കര്‍ശന പരിശോധന ആരംഭിച്ചത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന് മാത്രം കാല്‍ലക്ഷത്തേളം പേരാണ് അകത്തായത്.

 

റിയാദ്: സൗദിയില്‍ നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പൊതുമാപ്പ് അവസാനിച്ചതിനു ശേഷമാണ് കര്‍ശന പരിശോധന ആരംഭിച്ചത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന് മാത്രം കാല്‍ലക്ഷത്തേളം പേരാണ് അകത്തായത്.

തൊഴിലിടങ്ങളും സ്ഥാപനങ്ങളും തെരുവുകളും പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനഞ്ചു മുതല്‍ 28 വരെ മാത്രം പിടിയിലായത് 99,100 പേര്‍. ഇതില്‍ അന്‍പത്തയ്യായിരത്തിലേറെ പേര്‍ ഇഖാമ നിയമലംഘകരും ഇരുപത്തയ്യായിരത്തോളം പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. പതിനാലായിരത്തിലേറെ പേരെ നാടുകടത്തി. പതിമൂവായിരത്തോളം പേരെ വിവിധ എംബസികള്‍ക്ക് കൈമാറി. ഇവരെ നാട്ടിലേക്കക്കയയ്ക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇവര്‍ക്കൊന്നും ഇനി സൗദിയിലേക്ക് മടങ്ങാനാകില്ല.

തൊഴില്‍, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഒന്നിച്ചാണ് പരിശോധന നടത്തുന്നത്. രേഖകളൊന്നുമില്ലാതെ രാജ്യത്ത് തങ്ങുന്നവരെ തുടച്ചുനീക്കും വരെ പരിശോധന തുടരുമെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x