Currency

സൗദിയില്‍ സ്വര്‍ണക്കടകളില്‍ വിദേശിക്ക് ജോലി നല്‍കിയാല്‍ വന്‍തുക പിഴ

സ്വന്തം ലേഖകന്‍Thursday, November 30, 2017 9:44 am

പുതിയ നിയമം അടുത്ത ഞായറാഴ്ച മുതല്‍ പ്രബല്യത്തില്‍ വരും. ഇരുപതിനായിരം റിയാലാണ് പിഴ. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.

റിയാദ്: സൗദിയില്‍ സ്വര്‍ണക്കടകളില്‍ വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ വന്‍ തുക പിഴയൊടുക്കണം. പുതിയ നിയമം അടുത്ത ഞായറാഴ്ച മുതല്‍ പ്രബല്യത്തില്‍ വരും. ഇരുപതിനായിരം റിയാലാണ് പിഴ. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും.

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. സ്വദേശികള്‍ക്ക് പൂര്‍ണ സംവരണം ഏര്‍പ്പെടുത്തിയതാണ് ഈ ജോലി. ഡിസംബര്‍ മൂന്ന് മുതലാണ് സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍ വരുന്നത്.

അതേസമയം വിദേശികള്‍ പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിനാണ് പിഴ ചുമത്തുക. പ്രമുഖ ഷോപ്പിങ് മാളുകളിലും സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചും മുഴുവന്‍ സമയ പരിശോധകര്‍ ഉണ്ടായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x