
റിയാദ്: സൗദിയില്‍ ഡ്രൈവിങ് നിയമലംഘനത്തിന് പിടിയിലാകുന്ന സ്ത്രീകളെ തടവില്‍ പാര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നു. സ്ത്രീകളുടെ സൗകര്യവും സ്വകാര്യതയും മാനിച്ചാണ് തീരുമാനം. അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി ട്രാഫിക് നിയമത്തില്‍ ചില മാറ്റങ്ങളുണ്ടായേക്കും.
എന്നാല്‍ പരിഷ്കരണത്തിന് ശേഷവും ഗുരുതര പിഴവുകള്‍ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും തടവുണ്ടാകും. ഇവരെ പാര്‍പ്പിക്കാനാണ് പ്രത്യേക കേന്ദ്രങ്ങള്‍ തയാറാക്കുന്നത്. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ ഖൈലാണ് ഇക്കാര്യമറിയിച്ചത്.
ആഭ്യന്തര മന്ത്രാലയവുമായി ആലോചിച്ച് ഏതൊക്കെ കേസുകളില്‍ തടവില്‍ പാര്‍പ്പിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ 24ന് മുമ്പ് സ്ത്രീകള്‍ക്ക് വാഹമനോടിക്കാന് അനുമതിയില്ല. ഈ നിയമം ലംഘിച്ചാല്‍ 900 റിയാല്‍ പിഴ ഈടാക്കുന്നതോടൊപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.