Currency

സൗദിയില്‍ ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു, പകരം നാണയം വിതരണം ചെയ്യും

സ്വന്തം ലേഖകന്‍Thursday, December 7, 2017 9:34 am

റിയാദ്: ഒരു റിയാലിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു. പകരം ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് സൗദി അറേബ്യ. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. നോട്ടിനു പകരമുള്ള നാണയങ്ങള്‍ ബാങ്കുകള്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ഒരു റിയാലിന്റെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സാമ രാജ്യത്തെ ബാങ്കുകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു റിയാല്‍ നോട്ടുകള്‍ ശേഖരിക്കുന്നതിനും കേന്ദ്ര ബാങ്കിന് മടക്കി നല്‍കുന്നതിനും നടപടികള്‍ ആരംഭിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ഒന്ന്, രണ്ട് റിയാല്‍ നാണയങ്ങള്‍ എ.ടി.എം മെഷീനുകളിലൂടെ വിതരണം ചെയ്യുന്നതിനും ഡെപ്പോസിറ്റായി സ്വീകരിക്കുന്നതിനും ക്രമീകരണം നടത്തണമെന്ന നിര്‍ദ്ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി ആറ് മാസത്തെ സമയവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x