Currency

കരോളിന്‍ കൊടുങ്കാറ്റ്: യുകെയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖകൻThursday, December 7, 2017 10:01 pm

ലണ്ടൺ: യുകെയുടെ വിവിധ ഭാഗങ്ങളില്‍ കരോളിന്‍ കൊടുങ്കാറ്റ് ശക്തമായി വീശുന്നു. 70 മുതല്‍ 90 മൈല്‍ വരെ വേഗതയിലാണു കാറ്റ് വീശിയടിക്കുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ചുഴലിക്കാറ്റ് കൂടി എത്തുന്നതോടെ സ്‌കോട്ട്‌ലണ്ട്, ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ ശനിയാഴ്ചവരെ താപനില മൈനസിലേയ്ക്ക് വീഴും.

സതേണ്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാകാം. മേച്ചില്‍ ഓടുകള്‍ പറന്നുപോയേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു.  റെയില്‍, ഫെറി സര്‍വീസുകളും വിമാന സര്‍വീസുകളും റദ്ദാക്കുന്നുണ്ട്. സ്കൂളുകൾക്ക് അവധി നൽകി.

2017-2018 വിന്റര്‍ സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് കരോളിന്‍. അറ്റ്ലാന്റിക്കില്‍ രൂപം കൊണ്ട കൊടുങ്കാറ്റാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x