Currency

ദുബായിലെ മതിലുകളില്‍ പരസ്യം പതിപ്പിച്ചാല്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Tuesday, December 12, 2017 9:09 am

ദുബായ്: ദുബായിലെ മതിലുകളിലും മറ്റും സൗജന്യ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. ഇത്തരം നിയമവിരുദ്ധ നടപടി കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കും. ആയിരം ദിര്‍ഹം വരെ പിഴയാണ് ഈടാക്കുകയെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

നഗര സൗന്ദര്യത്തിന് പോറല്‍ ഏല്‍പിക്കുന്ന യാതൊരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x