Currency

അഡലെയ്ഡിൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മു​ങ്ങി​മ​രി​ച്ചു

സ്വന്തം ലേഖകൻTuesday, December 12, 2017 9:06 pm

അഡലെയ്ഡ്: പസഫിക് സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. ഡൽഹിയിൽനിന്നുള്ള വിദ്യാർഥിനി നിതിഷ(15)യാണു മരിച്ചത്. ഇന്ത്യയിൽനിന്നുള്ള ഫുട്ബോൾ ടീമിന്‍റെ ഭാഗമായിരുന്നു നിതിഷ.

ഗെയിംസ് അവസാനിച്ചശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെൽഗ് ഹോൾഡ്ഫാസ്റ്റ് മറീന ബീച്ചിൽ നാലു സുഹൃത്തുക്കൾക്കൊപ്പം നിതിഷ സെൽഫി പകർത്തവെ, ഇവർ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നെന്ന് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് രാജേഷ് മിശ്ര അറിയിച്ചു.

നാലു കുട്ടികളെ തിരയിൽനിന്നു രക്ഷപ്പെടുത്തിയെങ്കിലും നിതിഷയെ കാണാതാകുകയായിരുന്നു. തുടർന്ന് തിരച്ചി തുടരവെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. ഗെയിംസിൽ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യൻ സംഘത്തോടൊപ്പമാണ് നിതിഷ അഡ്ലെയ്ഡിലെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x