Currency

യുകെയില്‍ പണപ്പെരുപ്പം ആറുവര്‍ഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

സ്വന്തം ലേഖകൻWednesday, December 13, 2017 9:08 pm

ലണ്ടൺ: യുകെയില്‍ പണപ്പെരുപ്പം ആറുവര്‍ഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. പണപ്പെരുപ്പത്തിന്റെ തോത് 3.1 ശതമാനമായി ഉയര്‍ന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്നാണു വിലയിരുത്തൽ. രാജ്യത്ത് ശമ്പള വര്‍ധനയുടെ തോത് കേവലം 2.2 ശതമാനമായി തുടരുമ്പോഴാണ് പണപ്പെരുപ്പത്തിലെ ഈ വർധന.

പണപ്പെരുപ്പത്തെ നേരിടാന്‍ പലിശനിരക്ക് ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കു ബാങ്ക് ഓഫ് ഇംഗ്ലണ്ട് കടക്കുന്നതോടെ മോര്‍ഗേജ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകളും വര്‍ധിക്കും. വേതനം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പം കൂടുന്നത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x