
ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്കൂളുകളിലെ ഈ വര്‍ഷത്തെ മധ്യവേനലവധി സംബന്ധിച്ച് തീരുമാനമായി. ജൂലൈ അഞ്ചു വ്യാഴാഴ്ചയാണ് വേനലവധിയ്ക്ക് സ്കൂള്‍ അടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് സ്കൂള്‍ തുറക്കും. ദമാമില്‍ ചേര്‍ന്ന ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ദ്വിദിന സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. അതേസമയം അവധി ഏറെ നേരത്തേ പ്രഖ്യാപിച്ചതും ഒരേ തീയതികളില്‍ ആയതും രക്ഷിതാക്കള്‍ക്ക് വിമാന ബുക്കിങ്ങും മറ്റും മുന്‍കൂട്ടി ഏര്‍പ്പാടാക്കാന്‍ സഹായകരമായി.
സൗദിയിലെ സിബിഎസ്ഇ ജിദ്ദ ചാപ്റ്ററിലെ പത്തു കമ്മ്യൂണിറ്റി സ്കൂളുകള്‍ ഉള്‍പ്പെടെ മൊത്തം മുപ്പത്തി അഞ്ചു സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. മൊത്തം നാല്പത്തി രണ്ടു സ്കൂളുകള്‍ ഉള്‍പ്പെട്ടതാണ് സിബിഎസ്ഇ സൗദി ചാപ്റ്റര്‍. വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ ഭരണപരവും അക്കാദമികവുമായ നിരവധി വിഷയങ്ങളില്‍ സിബിഎസ്ഇ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച വിവിധ സ്കൂളുകളുടെ നിര്‍ദേശങ്ങളും വീക്ഷണങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
പത്തു വര്‍ഷങ്ങളായി അപ്രധാനമായിരുന്ന ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ മുന്‍പുണ്ടായിരുന്ന കോമണ്‍ എക്സാമിനേഷന്‍സ് പുനഃസ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. ഇത് സൗദിയിലെ മുഴുവന്‍ ഇന്ത്യന്‍ സിലബസ് സ്കൂളുകളിലും പ്രാവര്‍ത്തികമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.