Currency

സൗദിയില്‍ വൈദ്യുതി സബ്‌സിഡി എടുത്തു കളഞ്ഞു; കറന്റ് ചാര്‍ജ് ഇരട്ടിയാകും

സ്വന്തം ലേഖകന്‍Friday, December 15, 2017 8:47 am

റിയാദ്: സൗദിയില്‍ വൈദ്യുതി സബ്‌സിഡി എടുത്തു കളഞ്ഞു. ഇതോടെ ബില്‍ തുക ഇരട്ടിയിലേറെയായി വര്‍ധിക്കും. അടുത്ത മാസം ആദ്യം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. ഇതോടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും കറന്റ് ചാര്‍ജ് കുത്തനെ കൂടും.

1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാല്‍ മാസം അടക്കേണ്ടത് പുതിയ നിരക്ക് പ്രകാരം 180 റിയാലാകും. രണ്ടായിരം യൂണിറ്റ് ഉപയോഗിക്കുന്നവരുടേത് നൂറ് റിയാലില്‍ നിന്ന് 360 റിയാലായും ഉയരും. മൂവായിരം യൂണിറ്റുപയോഗിച്ചാല്‍ 540 റിയാലും അയ്യായിരം റിയാലിന് തുക അഞ്ഞൂറില്‍ നിന്ന് 9000 ആയും ഉയരും. ഇതിനു പുറമെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആറായിരം യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 188 ഹലലയാണ് പുതിയ നിരക്ക്. ഇതിന് മുകളില്‍ ഓരെ യൂണിറ്റിനും 30 ഹലലയായി ഉയരും.

വാണിജ്യാവശ്യങ്ങള്‍ക്ക് 6000 യൂണിറ്റ് വരെ 20 ഹലലയും ആറായിരത്തിന് മുകളില്‍ 30 ഹലലയുമാണ് ഈടാക്കുക. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എത്ര യൂണിറ്റ് ഉപയോഗിച്ചാലും ഈടാക്കുക 21 ഹലലയാണ്. പുതിയ നിരക്കോടെ ഉപഭോഗം കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x