
ജിദ്ദ: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ്ങിന് പരിശീലകരെ സജ്ജരാക്കാന്‍ രാജ്യാന്തര സ്ഥാപനവുമായി കരാറായി. സൗദി നാഷണല്‍ കമ്മിറ്റി ഓഫ് ഡ്രൈവിങ് സ്‌കൂള്‍സ് ആണ് വിദേശ പരിശീലകരെ കൊണ്ടുവരുന്നത്. ദുബായില്‍ വെച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി.
ഡ്രൈവിങ് പരിശീലകര്‍ക്കായി ഒരുസെമസ്റ്റര്‍ നീളുന്ന കോഴ്‌സാണ് ഒരുക്കുന്നത്. സൗദി ഗതാഗത നിയമങ്ങളുടെയും അന്താരാഷ്ട്ര ഡ്രൈവിങ് മര്യാദകളുടെയും അടിസ്ഥാനത്തില്‍ വനിതകള്‍ക്കായി ഇവര്‍ പ്രത്യേക പാഠ്യപദ്ധതി തയാറാക്കും. കമ്മിറ്റി ഇതിനകം തന്നെ രാജ്യത്ത് നാലു വനിത ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. 2018 പകുതിയോടെയാണ് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.