
റിയാദ്: റോഡപകടങ്ങളില്‍ തീര്‍പ്പു കല്പിക്കാന് അടുത്ത വര്‍ഷം മുതല്‍ സൗദി ട്രാഫിക് വിഭാഗത്തിന് സ്മാര്‍ട്ട് വിമാനത്തിന്റെ സേവനം. റിയാദ് നഗരത്തിലാകും സേവനത്തിന് തുടക്കമാവുക. വാഹനാപകടങ്ങളില്‍ നിയമപരമായ തീര്പ്പുകല്പിക്കാന് ട്രാഫിക് വിഭാഗത്തിന്റെ സേവനം നല്‍കുന്നത് നജിം കമ്പനിയാണ്. ഇതിനു കീഴില്‍ സ്മാര്‍ട്ട് വിമാനങ്ങള്‍ ഉടന്‍ സേവനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗതാഗതക്കുരുക്കുള്ള നിരത്തുകളില്‍ സംഭവിക്കുന്ന വാഹനാപകട സ്ഥലത്ത് പറന്നത്തെി സംഭവത്തില്‍ നിയമപരമായ തീര്പ്പുകല്പിക്കാന് സാധിക്കുമെന്നതാണ് സ്മാര്‍ട്ട് വിമാനത്തിന്റെ പ്രത്യേകത. റിയാദ് നഗരത്തില്‍ സേവനം ആരംഭിക്കുന്ന സ്ാര്ട്ട് വിമാനം വൈകാതെ രാജ്യത്തെ ഇതര നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വാനനിരീക്ഷണവും ചിത്രമെടുക്കലും നടത്തി അപകടത്തില്‍ പെട്ട കക്ഷികള്‍ക്കിടയില്‍ തീര്പ്പുകല്പിക്കാന് സ്മാര്‍ട്ട് വിമാനത്തിലൂടെ സാധിക്കും.
വിമാനം ചിത്രമെടുത്തു കഴിഞ്ഞാല്‍ ബാക്കി നടപടികള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും. ഇതിനാല്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റാനാകും. ഇത് ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നതും പുതിയ സേവനത്തിന്റെ പ്രത്യേകതയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.