
റിയാദ്: രാജ്യത്തിന്റെ പലഭാഗങ്ങളും കൊടും തണുപ്പ് ആരംഭിച്ചതോടെ സൗദിയില്‍ സ്കൂള്‍ സമയമാറ്റം നിലവില്‍ വന്നു. താപനില കുത്തനെ കുറഞ്ഞ പ്രവിശ്യകളില്‍ സ്കൂള്‍ രാവിലെ എട്ടരക്ക് തുടങ്ങും. റിയാദിലുള്‍പ്പെടെ അസംബ്ലിക്കും നിയന്ത്രണം വരുത്തി. ബുധനാഴ്ച മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.
തബൂക്ക് ഉള്‍പ്പെടെയുള്ള വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് സ്കൂള്‍ സമയ ക്രമത്തില്‍ മാറ്റം. നിലവില്‍ ഏഴ് മണിക്കാരംഭിക്കുന്ന സ്കൂളുകള്‍ എട്ടരക്കേ പ്രവര്‍ത്തനം ആരംഭിക്കൂ. ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ നിര്‍ദേശം ബുധനാഴ്ച മുതല്‍ നിലവില്‍ വരും. മേഖലയില്‍ തണുപ്പ് അഞ്ച് ഡിഗ്രിക്ക് താഴെയാണ്. ശീതക്കാറ്റും ശക്തമായുണ്ട്. ഇവിടെ രാവിലെ നടത്തുന്ന സ്കൂള്‍ അസംബ്ലികള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്.
അല്‍ വജ്ഹ്, ഉംലൂജ് പ്രവിശ്യകള്‍ക്കും നിര്‍ദേശം ബാധകമാണ്. രണ്ടാഴ്ചക്കകം ഇവിടെ താപനില മൈനസ് ഡിഗ്രിയിലെത്തും. റിയാദിലും താപനില പത്ത് ഡിഗ്രിക്ക് താഴെയാണ്. ഇവിടെയുള്ള സ്കൂളുകള്‍ക്കും രാവിലെ നടത്തുന്ന അസംബ്ലികള്‍ക്ക് വിലക്കുണ്ട്. റിയാദ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. അല്‍ജൗഫ്, ഹാഇല്‍ പ്രവിശ്യകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.