
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി ആകുന്നതോടെ 13 ലക്ഷം വിദേശി ഡ്രൈവര്‍മാര്‍ രാജ്യം വിടുമെന്ന് കണക്കുകള്‍. 33 ലക്ഷം വിദേശി ഡ്രൈവര്‍മാര്‍ സൗദിയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര്‍ ജോലി വിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നാണ് അറബ് മാധ്യമങ്ങളുടെ സര്‍വേ വ്യക്തമാക്കുന്നത്. ഹൗസ് ഡ്രൈവര്‍മാരില്‍ 80 ശതമാനത്തിനും ജോലി നഷ്ടമാകും. ഒരു ലക്ഷത്തിലേറെ വനിതകള്‍ക്ക് അടുത്ത വര്‍ഷം ലൈസന്‍സ് ലഭിക്കുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു. വനിതകള്‍ക്കായി ടാക്‌സി കമ്പനികള്‍ ട്രെയിനിങ് തുടങ്ങിയിട്ടുണ്ട്.
സൗദി കുടുംബങ്ങള്‍ 88 ശതമാനത്തിനും സ്വകാര്യ ഡ്രൈവര്‍മാരുണ്ട്. ഭക്ഷണവും താമസവും കൂടാതെ 12000 റിയാല് വരൈയാണ് പ്രതിവര്‍ഷം ഇവര്‍ക്ക് നല്‍കുന്ന ശരാശരി തുക. വനിതകളെ ജോലി സ്ഥലത്തും മക്കളെ സ്‌കൂളിലാക്കാനുമാണ് ഭൂരിഭാഗവും ഡ്രൈവര്‍മാരെ വെച്ചത്. ഇവരില്‍ 80 ശതമാനവും ലൈസന്‍സ് ലഭിക്കുന്നതോടെ ഹൗസ് ഡ്രൈവര്‍മാരെ ഒഴിവാക്കും.
ഇതു വഴി 33 ബില്യണ്‍ റിയാലാകും രാജ്യത്ത് ലാഭം. 2018 ജൂണ്‍ 24നാണ് രാജ്യത്ത് വനിത ഡ്രൈവിങ് പ്രാബല്യത്തിലാവുക. വനിതകള്‍ക്ക് യൂബര്‍, കരീം എന്നീ ടാക്‌സി കമ്പനികള്‍ ട്രെയിനിങ് നല്‍കുന്നുണ്ട്. ഇതോടെ ടാക്‌സി മേഖലയിലും സ്ത്രീ സാന്നിധ്യം കൂടും. അതേസമയം വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി ജനുവരിയില്‍ പ്രബല്യത്തിലാകുന്നതോടെ സ്വദേശി ഡ്രൈവര്‍മാര്‍ക്ക് നിലിനില്‍പ് പ്രയാസമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.